ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് വിലയിരുത്തപ്പെടുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍
ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

അലഹാബാദ്: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

''നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് വിലയിരുത്തപ്പെടുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു.'' കോടതി ചൂണ്ടിക്കാട്ടി.

പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്‌ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com