13 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയത് പത്തുലക്ഷം പേര്‍; കോവിഡിന്റെ പിടിയില്‍ നിന്ന് കുതറിമാറി ഇന്ത്യ

രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 90. 62 ശതമാനമാണ്
13 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയത് പത്തുലക്ഷം പേര്‍; കോവിഡിന്റെ പിടിയില്‍ നിന്ന് കുതറിമാറി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 57 ദിവസം കൊണ്ടാണ് ആദ്യപത്തുലക്ഷം പേര്‍ രോഗമുക്തി നേടിയതെങ്കില്‍, കഴിഞ്ഞ 13 ദിവസത്തിനുള്ളിലാണ് പത്തുലക്ഷം പേര്‍ കോവിഡ് മുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 90. 62 ശതമാനമാണ്. ഇത് ആശാവഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉള്ളത്. നിലവില്‍ പത്ത് സംസ്ഥാനങ്ങളിലാണ് ആശങ്ക തുടരുന്നത്. 78 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിലാണ്. കേരളം, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രം പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.  

മരണനിരക്ക് ഏറ്റവും കുടുതലുള്ള സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, ചത്തീസ്ഗഢ്, കര്‍ണാടക എന്നിങ്ങനെയാണ്. 58 ശതമാനമാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മരണനിരക്ക്. 

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ രാജ്യത്ത് ആക്ടിവ് കേസുകള്‍ 6,25,857 ആണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര്‍ രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502.

72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 63,842 പേര്‍ ആശുപത്രി വിട്ടു.ഇതുവരെ നടത്തിയത് 10,44,20,894 പരിശോധനകളാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,58,116 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com