കുടിച്ച് ലക്ക് കെട്ടു; നടു റോഡില്‍ ബൈക്ക് നിര്‍ത്തി ഉറങ്ങി, യുവാവ് പൊലീസ് പിടിയില്‍

കുടിച്ച് ലക്കുകെട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിലായി
കുടിച്ച് ലക്ക് കെട്ടു; നടു റോഡില്‍ ബൈക്ക് നിര്‍ത്തി ഉറങ്ങി, യുവാവ് പൊലീസ് പിടിയില്‍

 സൈബരാബാദ്: കുടിച്ച് ലക്കുകെട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിലായി.ആന്ധ്രാപ്രദേശിലെ സൈബരാബാദിലാണ് സംഭവം നടന്നത്. സത്യനാരായണ എന്ന യുവാവാണ് ജോലി കഴിഞ്ഞ് മടങ്ങിവരവെ അമിതമായി മദ്യപിച്ചിതിനെ തുടര്‍ന്ന് ബൈക്കിലിരുന്ന് ഉറങ്ങിപ്പോയത്.

ഹോണ്ട ആക്ടിവയിലിരുന്ന് ഇയാള്‍ ഉറങ്ങുന്നത്  സൈബരാബാദ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ സിസിടിവിയല്‍ പതിഞ്ഞതോടെയാണ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ രകക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 334 എംജി ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com