ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിട്ട് വഴങ്ങിയില്ല; പ്രതികാരമായി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, യുവതിയെ രക്ഷിച്ചത് വളര്‍ത്തുനായ

ലൈംഗിമായി ഉപദ്രവിക്കാനായി പിന്തുടര്‍ന്ന യുവാവിന്റെ പിടിയില്‍ നിന്ന് യുവതിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ലൈംഗിമായി ഉപദ്രവിക്കാനായി പിന്തുടര്‍ന്ന യുവാവിന്റെ പിടിയില്‍ നിന്ന് യുവതിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി. 33കാരിയെ പിന്തുടര്‍ന്നെത്തിയ യുവാവ് വീട്ടില്‍ കയറാന്‍ ശ്രമിക്കുന്നത് വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കി തടയുകയായിരുന്നു. 

25കാരനായ സദര്‍ ആലമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷര്‍ട്ട് ഇടാതെ വീട്ടിലെത്തിയ ഇയാള്‍ ജനാല വഴി യുവതിയുടെ മുറിയില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നായ കണ്ടത്. പിന്നീട് നിര്‍ത്താതെ കുരച്ചു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

ഭര്‍ത്താവ് മരിച്ച യുവതി ഏഴു വയസ്സുകാരി മകളുമായി ഒറ്റയ്ക്കാണ് താമസം. ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിട്ടും യുവതി വഴങ്ങാതെ വന്നതോടെയാണ് ഇയാള്‍ രാത്രി വീട്ടില്‍ കയറി പീഡിപ്പിച്ച് പകരം വീട്ടാന്‍ തീരുമാനിച്ചത്. 

നായ കുരച്ച് ബഹളമുണ്ടാക്കിയപ്പോള്‍ യുവാവിനെ കണ്ട യുവതി, പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com