'75 വയസ്സു കഴിഞ്ഞു, ഉപദേശം നല്‍കാന്‍ ഞാനും യോഗ്യനാണ്':  സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപിയുടെ കണ്ണില്‍ താന്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ യോഗ്യനാണ്. മാര്‍ഗനിര്‍ദേശക മണ്ഡലില്‍ അംഗമല്ലെങ്കിലും
'75 വയസ്സു കഴിഞ്ഞു, ഉപദേശം നല്‍കാന്‍ ഞാനും യോഗ്യനാണ്':  സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി : 75 വയസ്സു കഴിഞ്ഞെന്നും ബിജെപി മാര്‍ഗനിര്‍ദേശക മണ്ഡലില്‍ ഉള്‍പ്പെടാന്‍ യോഗ്യനാണെന്നും മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ പ്രതികരണം.
 

തനിക്ക് 75 വയസ്സുകഴിഞ്ഞു. ബിജെപിയുടെ കണ്ണില്‍ താന്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ യോഗ്യനാണ്. മാര്‍ഗനിര്‍ദേശക മണ്ഡലില്‍ അംഗമല്ലെങ്കിലും. സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. 

കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുമായും ബിജെപി കേന്ദ്രനേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുകയാണ്‌സുബ്രഹ്മണ്യന്‍ സ്വാമി. പാര്‍ട്ടിയുടെ ഉന്നത പദവികളും സ്വാമിക്ക് നല്‍കിയിട്ടില്ല. 

അഡ്വാനി അടക്കം 75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന നേതാക്കളെ ഉപദേശക മണ്ഡലില്‍ ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 80 വയസ്സ് പ്രായമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയെ ഈ സമിതിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് പ്രതികരണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com