കൊറോണ വൈറസിനെ നിസാരമായി കാണരുത്, വാക്‌സിന്‍ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക: മുന്നറിയിപ്പുമായി മോദി

കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്
കൊറോണ വൈറസിനെ നിസാരമായി കാണരുത്, വാക്‌സിന്‍ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക: മുന്നറിയിപ്പുമായി മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ബീഹാറില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. 'നിങ്ങളില്‍ നിന്ന് ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുക. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ സംരക്ഷിക്കുക. ഇക്കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കണം. കൊറോണ വൈറസിനെ നിസാരമായി കാണരുത്' - മോദി പറഞ്ഞു.

ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുളള തീവ്രശ്രമത്തിലാണ്. കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ വാക്‌സിന്‍ മാത്രമാണ് ഒരു പോംവഴി. പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും മോദി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇന്നലെ രാജ്യത്ത് 95,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപനമാണിത്. 1172 പേര്‍ക്കാണ് 24 മണിക്കൂറിനിടെ 1172 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com