തെളിവുകളില്ലാതെ റിയ ചക്രബര്‍ത്തിയെ കേസുകളില്‍ കുടുക്കി ഉപദ്രവിക്കുന്നു; സുശാന്തിന്റെ മരണം ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്
തെളിവുകളില്ലാതെ റിയ ചക്രബര്‍ത്തിയെ കേസുകളില്‍ കുടുക്കി ഉപദ്രവിക്കുന്നു; സുശാന്തിന്റെ മരണം ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

'സുശാന്തിന്റെ മരണം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രധാനപ്പെട്ടതുറുപ്പു ചീട്ടാക്കി ബിജെപി ഉപയോഗിക്കുകയാണ്. തെളിവുകളില്ലാതെ റിയ ചക്രബര്‍ത്തിയെ പല കേസുകളില്‍ കുടുക്കി ഉപദ്രവിക്കുകയാണ്. ബിഹാറിലെ ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുള്ള എന്ന തരത്തില്‍ കാര്യങ്ങള്‍ ചിത്രീകരിക്കുകയാണ്'- അദ്ദേഹം പറഞ്ഞു. 

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെ പ്രസ്താവനകള്‍ക്ക് പിന്നാലെ നടി കങ്കണ റണാവത്തും കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷി ശിവസേനയും തമ്മിലുള്ള വാക്‌പോര് നിയമയുദ്ധങ്ങളിലേക്ക് കടന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com