ഐഎസ് കേരളത്തില്‍ സജീവമെന്ന് കേന്ദ്രം ; രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ സാന്നിധ്യം, എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായ തെളിവുകളെന്ന് ആഭ്യന്തരമന്ത്രാലയം

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രേഖാമൂലം അറിയിച്ചു. 

കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നും, നേരിട്ട് ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം സൂചിപ്പിക്കുന്നു. 

കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഐഎസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടോ, ഐഎസ് അനുകൂല നിലപാടുമായി ബന്ധപ്പെട്ടോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com