862 കോടിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം വരുന്നു; നിര്‍മാണക്കരാര്‍ ടാറ്റയ്ക്ക്

ടെന്‍ഡര്‍ നടപടിയില്‍ സമര്‍പ്പിക്കപ്പെട്ട ഏറ്റവും കുറഞ്ഞ ലേലത്തുകയായിരുന്നു ഇത്
862 കോടിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം വരുന്നു; നിര്‍മാണക്കരാര്‍ ടാറ്റയ്ക്ക്

ന്യൂഡല്‍ഹി; പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റയ്ക്ക്. 861.90 കോടി രൂപയാണ് നിര്‍മാണ ചെലവ്. ടെന്‍ഡര്‍ നടപടിയില്‍ സമര്‍പ്പിക്കപ്പെട്ട ഏറ്റവും കുറഞ്ഞ ലേലത്തുകയായിരുന്നു ഇത്. എല്‍ ആന്‍ഡ് ടി ലിമിറ്റഡ് സമര്‍പ്പിച്ച 865 കോടിയുടെ ലേലത്തെ പിന്നിലാക്കിയാണ് ടാറ്റ കരാര്‍ സ്വന്തമാക്കിയത്. അവസാനഘട്ട ലേലത്തില്‍ മുംബായിലെ പല്ലോന്‍ ജി ആന്‍ഡ് കമ്പനിയും പങ്കെടുത്തിരുന്നു.

നിലവിലെ മന്ദിരത്തിനു മുന്‍പിലും വശങ്ങളിലുമായുള്ള പ്ലോട്ടിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. ത്രികോണാകൃതിയിലാണ് കെട്ടിടം പണിയുന്നത്. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി 21 മാസത്തിനുള്ളില്‍ നിര്‍മാണ് പൂര്‍ത്തിയാക്കുമെന്നും കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പുതിയ കെട്ടിടം നിര്‍മിച്ചാലും ഇപ്പോഴത്തെ കെട്ടിടം നവീകരിച്ച് ഇതുപോലെ തന്നെ നിലനിര്‍ത്താനാണ് തീരുമാനം. പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനോടൊപ്പം സെന്‍ട്രല്‍ വിസ്റ്റ പുതുക്കിപ്പണിയാനുള്ള പദ്ധതിയും കേന്ദ്രം തയാറാക്കിയിട്ടുണ്ട്. 20,000 കോടിയുടെ പദ്ധതിയാണിത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com