24 വര്‍ഷം കോടതി കയറിയിറങ്ങി, മൂന്നു മാസം ജയിലില്‍ കഴിഞ്ഞു; ദുരിത പര്‍വത്തിന് ഒടുവില്‍ രാംരത്തന് 'മോചനം'

24 വര്‍ഷം കോടതി കയറിയിറങ്ങി, മൂന്നു മാസം ജയിലില്‍ കഴിഞ്ഞു; ദുരിതപര്‍വത്തിന് ഒടുവില്‍ രാംരത്തന് 'മോചനം'
24 വര്‍ഷം കോടതി കയറിയിറങ്ങി, മൂന്നു മാസം ജയിലില്‍ കഴിഞ്ഞു; ദുരിത പര്‍വത്തിന് ഒടുവില്‍ രാംരത്തന് 'മോചനം'

മുസാഫര്‍നഗര്‍: കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷത്തിനിടെ അഞ്ഞൂറു ദിവസമെങ്കിലും കോടതി വരാന്തയില്‍ ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്, രാം രത്തന്. അതിനു മുമ്പ് മൂന്നുമാസക്കാലം ജയിലിലും കിടന്നു. നീണ്ട ദുരിത പര്‍വത്തിനൊടുവില്‍ നിരപരാധിയെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടിരിക്കുകയാണ്, ഈ അറുപത്തിയഞ്ചുകാരനെ.

ഇരുപത്തിനാലു വര്‍ഷം മുമ്പ്, 1996ലാണ് നിയമ വിരുദ്ധമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് രാംരത്തനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു നാടന്‍ തോക്കും രണ്ടു വെടിയുണ്ടകളും രത്തനില്‍നിന്നു കണ്ടെടുത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മൂന്നു മാസം ജയിലില്‍ കഴിയേണ്ടിവന്നു.

2006ല്‍ ആണ് രാം രത്തന്റെ കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ തെളിവായി യാതൊന്നും ഹാജരാക്കാന്‍ പൊലീസിനായില്ല. ഇതിനിടെ പലതവണ പൊലീസ് സമയം നീട്ടിവാങ്ങി. അങ്ങനെ പതിനാലു വര്‍ഷമാണ് നീണ്ടത്. ഇപ്പോള്‍ രാംരത്തനെ വെറുതെ വിടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ്, വിചാരണക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

41 വയസുള്ളപ്പോഴാണ് താന്‍ ഈ കേസില്‍ കുടുങ്ങിയതെന്ന് രാംരത്തന്‍ പറഞ്ഞു. ദീര്‍ഘകാലം അതിനു പിന്നാലെ നടക്കേണ്ടിവന്നു. നഷ്ടമായ ഈ കാലത്തിന് ആര് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയില്ലെന്നും രത്തന്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് രത്തനെ കേസില്‍ കുടുക്കിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com