തുടര്‍ച്ചയായി അഞ്ചുദിവസം രോഗബാധിതരേക്കാള്‍ അധികം രോഗമുക്തര്‍, അരലക്ഷത്തിലേറെ പേര്‍ കൂടുതലായി ആശുപത്രി വിട്ടു; കണക്ക്

തുടര്‍ച്ചയായി അഞ്ചു ദിവസം രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അഞ്ചു ദിവസം രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. രാജ്യത്ത് രോഗമുക്തി നിരക്ക് 81 ശതമാനം കടന്നിരിക്കുകയാണ്.

ശനിയാഴ്ച 93,337 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അന്നേദിവസം 95,880 പേരാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച 92,605 പേര്‍ രോഗബാധിതരായപ്പോള്‍ 94612 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും യഥാക്രമം 86,961, 75,083, 83,347 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ കണക്ക്. ഈ ദിവസങ്ങളില്‍ 93,356, 1,01,468, 89,746 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. 

ഏകദേശം അഞ്ചു ദിവസം കൊണ്ട് രോഗബാധിതരേക്കാള്‍ 50000ത്തോളം പേരാണ് അധികം രോഗമുക്തി നേടിയത്. നിലവില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെ പത്തുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഇത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിന് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com