നടന്‍ വിജയകാന്തിന് കോവിഡ്, ആശുപത്രിയില്‍ 

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്
നടന്‍ വിജയകാന്തിന് കോവിഡ്, ആശുപത്രിയില്‍ 

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്. ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.  ആരാധകര്‍ വിജയ്കാന്തിന്റെ ആരോഗ്യത്തിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com