ലോകശരാശരി 170, അമേരിക്ക 614; ഇന്ത്യയില്‍ പത്തുലക്ഷം ജനങ്ങളില്‍ 70, മരണനിരക്ക് ഏറ്റവും കുറവുളള രാജ്യമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളുടെ പട്ടികയിലെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളുടെ പട്ടികയിലെന്ന് കേന്ദ്രസര്‍ക്കാര്‍. അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, റഷ്യ തുടങ്ങി കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. പത്തുലക്ഷം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ നിരത്തിയത്.

പത്തു ലക്ഷം ജനങ്ങളില്‍ 70 ആണ് ഇന്ത്യയുടെ കോവിഡ് മരണനിരക്ക്. ലോക ശരാശരി 127 ആണ്. റഷ്യ 139, ദക്ഷിണാഫ്രിക്ക 276, ഫ്രാന്‍സ് 483, ബ്രിട്ടണ്‍ 618, ബ്രസീല്‍ 665 എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളുടെ മരണനിരക്ക്. അമേരിക്കയില്‍ ഇത് 614 ആണ്. ലോക ശരാശരിയേക്കാള്‍ താഴെയാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.


രോഗമുക്തി നിരക്ക് ഉയര്‍ന്ന തോതിലാണ്. 82 ശതമാനത്തിന് മുകളിലാണ് രോഗമുക്തി നിരക്ക്. ഇതുവരെ 51 ലക്ഷം പേര്‍ രോഗമുക്തി നേടി. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം കോവിഡ് രോഗമുക്തര്‍ ഉളള രാജ്യം ഇന്ത്യയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഏഴുകോടിയിലധികം പരിശോധനകള്‍ നടത്തി. കഴിഞ്ഞാഴ്ച മാത്രം 77 ലക്ഷത്തിലധികം പരിശോധനകളാണ് നടന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com