കോവിഡ്: കര്‍ഷകസമരം മാറ്റിവയ്ക്കണം, ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്രം 

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം

ന്യൂഡൽഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്. 

അതേസമയം സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകര്‍ കെഎംപി റോഡ് ഉപരോധിച്ചു. മെയ് ആദ്യ വാരം കർഷകർ പ്രഖ്യാപിച്ച പാർലമെന്‍റിലേക്കുള്ള കാൽനട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com