മദ്യം വീണ്ടും വീട്ടുപടിക്കൽ, രാവിലെ ഏഴുമണി മുതൽ രാത്രി എട്ടുവരെ സർവീസ് 

മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാൻ മുംബൈ ന​​ഗരസഭയുടെ അനുമതി. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം മദ്യവിതരണമെന്ന് നിർദേശമുണ്ട്. 

ലൈസൻസുള്ള മദ്യശാലകൾക്ക് പെർമിറ്റുള്ള ഉപഭോക്താക്കൾക്ക് ആഴ്ചയിൽ ഏതുദിവസവും മദ്യം വീട്ടിൽ എത്തിച്ചുകൊടുക്കാം. രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടുവരെയാണ് മദ്യം വീട്ടിലെത്തിക്കാൻ സമയം അനുവദിച്ചിരിക്കുന്നത. 

അം​ഗീകൃത നാടൻ മദ്യവും ഇന്ത്യൻ നിർമിത വിദേശ മദ്യവും കടകളിലെ കൗണ്ടറുകളിലൂടെ വിൽക്കാൻ അനുമതിയില്ല. വിദേശമദ്യം മാത്രമേ കടകളിൽ ലഭിക്കൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com