ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാക്‌സിന്‍ ക്ഷാമം തള്ളി കേന്ദ്രം, പ്രശ്‌നം സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലെ പോരായ്മ; സംസ്ഥാനങ്ങളുടെ കൈവശം 1.67 കോടി വാക്‌സിന്‍ ഡോസുകള്‍

വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി വിമര്‍ശനം ഉന്നയിച്ച സംസ്ഥാനങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി വിമര്‍ശനം ഉന്നയിച്ച സംസ്ഥാനങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈവശം 1.67 കോടി ഡോസ് വാക്‌സിന്‍ ഉള്ളതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. പ്രശ്‌നം വാക്‌സിന്‍ ക്ഷാമമല്ലെന്നും വിവിധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ആസൂത്രണത്തിലെ പോരായ്മയാണെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ഇതുവരെ വിവിധ സംസ്ഥാനങ്ങള്‍ 13 കോടിയില്‍പ്പരം വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുണ്ട്. പാഴായിപ്പോയത് ഉള്‍പ്പെടെ 11.50 കോടിയോളം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വിതരണം ചെയ്തു. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ട്.  ഇന്നുമുതല്‍ ഏപ്രില്‍ അവസാനം വരെ രണ്ടുകോടിയില്‍പ്പരം വാക്‌സിനുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ ആസൂത്രണത്തിലെ പോരായ്മയാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. സമയാസമയം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com