11 കാരിയെ 10 ലക്ഷം രൂപയ്ക്ക് വിറ്റു, ഫോൺ സംഭാഷണം കുടുക്കായി ; മാതാപിതാക്കൾ അറസ്റ്റിൽ

ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ : പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ 10 ലക്ഷം രൂപയ്ക്കു വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. സേലം കീരനായ്ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണ് സേലം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വാങ്ങിയ വ്യാപാരി ചൂരമഗംലം മുല്ലൈനഗർ സ്വദേശി കൃഷ്ണൻ (50) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കുട്ടിയെ വിറ്റ കാര്യം അമ്മ സുമതി ബന്ധുവിനോടു പറയുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചൈൽഡ് ലൈനും പൊലീസും അറിയുന്നത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാണ് കുട്ടിയെ വിറ്റതെന്നു മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. 

ഇവർക്കു മറ്റു രണ്ടു പെൺമക്കൾ കൂടിയുണ്ട്. ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. പൊലീസ് കസ്റ്റഡിയിലുള്ള വ്യാപാരി കൃഷ്ണന്റെ വീട്ടിൽ സുമതി മുൻപു ജോലി ചെയ്തിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ സർക്കാർ അഗതി മന്ദിരത്തിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com