പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹം ഏപ്രില്‍ 24ന്; പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ക്ഷണക്കത്തുമായി ദമ്പതികള്‍

വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണമെന്നാണ് ക്ഷണക്കത്തില്‍ ദമ്പതികളുടെ അഭ്യര്‍ഥന


ഡെറാഢൂണ്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹചടങ്ങുകളില്‍ ആളുകളുടെ പങ്കാളിത്തം 50ലധികമാവരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്ത് ശ്രദ്ധേയമാകുന്നു. അടുത്തയാഴ്ച നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണമെന്നാണ് ക്ഷണക്കത്തില്‍ ദമ്പതികളുടെ അഭ്യര്‍ഥന.  ഉത്തരാഖണ്ഡിലെ വിജയ് -വൈശാലി എന്നിവരാണ് വേറിട്ട രീതിയില്‍ വിവാഹക്ഷണക്കത്ത് അടിച്ചത്.

ഹരിദ്വാറില്‍ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഇവര്‍ പറയുന്നു. ജയ്പൂരില്‍ വച്ചാണ് വിവാഹം.

ഏപ്രില്‍ 24നാണ് വിവാഹം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവാഹചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമായി പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം. എല്ലാവരും വിവാഹചടങ്ങിനെത്തണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com