എംഎൽഎയുടെ കല്യാണത്തിന് 500 പേരിലേറെ; വധുവിന്റെ വീട്ടുകാർക്ക് 25,000രൂപ പിഴ  - വിഡിയോ

എംഎൽഎ രാജ്കുമാർ റൗത്തിന്റെ വിവാഹമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ നടത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ജയ്പ്പൂർ: ലോക്ക്ഡൗണിനിടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംഎൽഎയുടെ വിവാഹം. രാജസ്ഥാനിലെ ദും​ഗർപൂർ എംഎൽഎ രാജ്കുമാർ രോട്ടിന്റെ വിവാഹമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ നടന്നത്. ട്രൈബൽ പാർട്ടി എംഎൽഎയാണ് രാജ്കുമാർ രോട്ട്. സംഭവത്തിൽ വധുവിന്റെ കുടുബത്തിന് അധികൃതർ 25,000 രൂപ പിഴയിട്ടു. 

അൻപത് പേരിലധികം കൂടിചേരരുത് എന്ന നിർദേശം നിലനിൽക്കെ അഞ്ഞൂറിലധികം ആളുകളാണ് വിവാഹത്തിൽ പങ്കെടുത്തത്. 
ഞായറാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനെത്തിയവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടിലെന്ന് വിഡിയോയിൽ വ്യക്തമാണ്. 

ചെറിയൊരു പരിപാടി നടത്താനാണ് നിശ്ചയിച്ചിരുന്നതെന്നും ആളുകൾ കല്യാണം കാണാനുള്ള ആ​ഗ്രഹത്തിൽ കൂട്ടമായി എത്തിയതാണെന്നുമാണ് എംഎൽഎയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com