പാക് അധിനിവേശ കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍, നുഴഞ്ഞു കയറാന്‍ പുതിയ എട്ടുപാതകള്‍; ഐഎസ്‌ഐയുടെ ഭീകരാക്രമണ പദ്ധതി, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ അതീവ ജാഗ്രത 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന് പാകിസ്ഥാനും അവരുടെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന് പാകിസ്ഥാനും അവരുടെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.ഭീകര സംഘടനകളുമായി ചേര്‍ന്ന് പാക് അധിനിവേശ കശ്മീരില്‍ ഭീകരരുടെ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ ഐഎസ്‌ഐ ശ്രമം ആരംഭിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേന ജാഗ്രതാനിര്‍ദേശം നല്‍കി.

ജമ്മു കശ്മീരില്‍ രക്തചൊരിച്ചില്‍ ഉണ്ടാക്കാനാണ് ഐഎസ്‌ഐയുടെ പദ്ധതി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം നടത്താനാണ് ഭീകരരുമായി ചേര്‍ന്ന് ഐഎസ്‌ഐ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഎസ്‌ഐ ഭീകര സംഘടനകളെ സമീപിച്ചതായാണ് വിവരം. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഷ്‌കര്‍-ഇ- തയ്ബ, ജെയ്ഷ്- ഇ- മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി ഐഎസ്‌ഐ നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനകളെ ഏകോപിപ്പിച്ച് ജമ്മുകശ്മീരില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതി. കൂടാതെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം ശക്തമാക്കാനും ഐഎസ്‌ഐ പദ്ധതിയിടുന്നതായി സൈനിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

നുഴഞ്ഞുകയറാന്‍ പുതിയ പാതകള്‍ തുറക്കാനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഇവര്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഐഎസ്‌ഐ കണ്ടെത്തിയ എട്ടു പുതിയ പാതകള്‍ സുരക്ഷാ സേന തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിധ്യം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com