മുംബൈ വിമാനത്താവളത്തിൽ സ്ഥാപിച്ച അദാനി ​ഗ്രൂപ്പിന്റെ ബോർഡ് ശിവസേന പൊളിച്ചു മാറ്റി; പാർട്ടി കൊടി നാട്ടി പ്രതിഷേധം

മുംബൈ വിമാനത്താവളത്തിൽ സ്ഥാപിച്ച അദാനി ​ഗ്രൂപ്പിന്റെ ബോർഡ് ശിവസേന പൊളിച്ചു മാറ്റി; പാർട്ടി കൊടി നാട്ടി പ്രതിഷേധം
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോർഡുകൾ ശിവസേന പ്രവർത്തകർ പൊളിച്ചുനീക്കി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോർഡുകൾ സ്ഥാപിച്ചത്. വിമാനത്താവളത്തിലെ വിഐപി ഗേറ്റിനരികെയാണ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് ശിവസേന പ്രവർത്തകർ പൊളിച്ചു നീക്കിയത്. ബോർഡുകൾ പൊളിച്ചു നീക്കി പ്രവർത്തകർ ശിവസേനയുടെ കൊടി നാട്ടി. 

മുംബൈ വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാൻ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പ്രവർത്തകർ പറഞ്ഞു.

അതേസമയം വിഷയത്തിൽ വിശദീകരണവുമായി അദാനി ​ഗ്രൂപ്പ് രം​ഗത്തെത്തി. എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ബോർഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും അദാനി എയർപോർട്‌സ് ഹോൾഡിങ് ലിമിറ്റഡ് (എഎഎച്ച്എൽ) വക്താവ് പ്രതികരിച്ചു. വിമാന യാത്രികരുടെ സൗകര്യം മുൻനിർത്തി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമാവും തുടർന്ന് പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി.

എന്നാൽ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ പേര് മാറ്റി എന്ന പരാതി ലഭിച്ചത് കൊണ്ടാണ് ഈ ബോർഡ് നിക്കം ചെയ്തതെന്ന് ശിവസേന പ്രവർത്തകർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com