തമിഴ്‌നാടിനെ വിഭജിക്കാന്‍ പദ്ധതിയില്ല; വിശദീകരണവുമായി കേന്ദ്രം

തമിഴ്‌നാടിനെ വിഭജിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: തമിഴ്‌നാടിനെ വിഭജിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ, ഐജെകെ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ്, സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 

' പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനായി കാലാകാലങ്ങളില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് കാരണമാകും. പ്രസക്തമായ എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമാണ് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. നിലവില്‍ അത്തരമൊരു നിര്‍ദ്ദേശം പരിഗണനയിലില്ല'- നിത്യാനന്ദ റായി പറഞ്ഞു. 

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്ങുനാട് എന്ന കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഡിഎംകെ, ഐജെകെ പാര്‍ട്ടി അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com