ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ ജയ്ശ്രീ റാം വിളിക്കണം; ഡല്‍ഹിയില്‍ റാലി; വീഡിയോ വൈറല്‍

മുസ്ലീം വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി ജന്തര്‍ മന്ദിറില്‍ പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ റാലി
ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍  മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ / വീഡിയോ ദൃശ്യം
ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ / വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി:  മുസ്ലീം വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി ജന്തര്‍ മന്ദിറില്‍ പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ റാലി. ഞായറാഴ്ചയായിരുന്നു അനുമതിയില്ലാതെ ഇവര്‍ റാലി നടത്തിയത്. സാമുദായികസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി മുന്‍ ബിജെപി വക്താവുമായ അശ്വനി ഉപാധ്യയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. റാലിയില്‍ പങ്കെടുത്ത അഞ്ചോ ആറോ ആളുകളാണ് അത്തരത്തില്‍ മുദ്രാവാക്യം വിളിച്ചത്. അത്തരം മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞതായും അശ്വനി ഉപാധ്യായ പറഞ്ഞു.

 ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ ജയ്ശ്രീറാം വിളിക്കണമെന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചു.  റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തതായും വീഡിയോയില്‍ ഉള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതായും പൊലീസ് പറഞ്ഞു.വിദ്വേഷ പ്രസംഗങ്ങളിലുടെ കുപ്രസിദ്ധി നേടിയ പുരോഹിതന്‍ നരസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലായിരുന്നു മുദ്രാവാക്യം വിളി.

കോവിഡ് നിയമങ്ങള്‍ കണക്കിലെടുത്ത് റാലിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. റാലിയില്‍ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായും അത്തരത്തില്‍ ഒരു വീഡിയോ ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com