ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,22,85,857 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 440 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 4,32,519 ആയി ഉയർന്നു.നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ 37,169 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയർന്നു. നിലവിൽ 56 കോടിയിലധികം ആളുകൾക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 55,05,075 പേർക്കാണ് വാക്സിൻ നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ