'ഭാരത് മാതാ കീ ജയ്' വിളിച്ച യുവതിയെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു; താലിബാന്‍ സംസ്‌കാരം അനുവദിക്കില്ലെന്ന് എംഎല്‍എ

പരിപാടിയില്‍ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ
യുവതിയെ സ്റ്റേജില്‍ നിന്നും ഇറക്കിവിടുന്ന വിഡിയോ ദൃശ്യം
യുവതിയെ സ്റ്റേജില്‍ നിന്നും ഇറക്കിവിടുന്ന വിഡിയോ ദൃശ്യം

ഇന്‍ഡോര്‍: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവതിയെ വേദിയില്‍ നിന്ന് മാറ്റിയതായി പരാതി. യുവതിയെ വേദിയില്‍ നിന്നും മാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 

രാജ്ബദ പ്രദേശത്ത് നടന്ന ആഘോഷപരിപാടിക്ക് ബിലാല്‍ഖാന്‍ എന്നയാളാണ് നേതൃത്വം നല്‍കിയത്. പരിപാടിയില്‍ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ പറഞ്ഞു.  കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും താലിബാന്‍ സംസ്‌കാരം ഇവിടെ അനുവദിക്കില്ലെന്നും  അവര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടതായും സംഭവം ലജ്ജാകരമാമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന ആളുകള്‍ ഭാരത് മാത കി ജയ്, വന്ദേമാതരം എന്നിവ ജപിക്കണം. അങ്ങനെ ചെയ്യാത്തവരെ പുറത്താക്കണമെന്നും മാലിനി ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

യുവതി ഭാരത് മാതാകീജയ്, ജയ് ശ്രീറാം എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുമ്പോള്‍ സദസ്സിലുണ്ടായിരുന്ന യുവാക്കള്‍ യാ ഹുസൈന്‍ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും സ്റ്റേജില്‍ നിന്ന് യുവതിയെ മാറ്റുകയുമായിരുന്നു.

അധികൃതരുടെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com