ഇനി രാത്രിയിലും താജ്മഹൽ സന്ദർശിക്കാം; ഒരു വർഷത്തിനുശേഷം രാത്രികാഴ്ചകൾക്കായി നാളെ മുതൽ പ്രവേശനം 

വൈകിട്ട് 8:30 മുതൽ 9മണി വരെ, 9 മുതൽ 9:30 വരെ, 9:30 മുതൽ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി: രാത്രികാഴ്ചകൾക്കായി താജ്മഹൽ നാളെ മുതൽ തുറക്കും. കോവിഡ് വ്യാപനത്തെതുടർന്ന് ഒരു വർഷത്തിലേറെയായി അടച്ചിട്ട ശേഷമാണ് നാളെ മുതൽ സന്ദർശകർക്ക് രാത്രിയിൽ താജ്മഹൽ സന്ദർശിക്കാൻ അവസരമൊരുങ്ങുന്നത്. കഴിഞ്ഞ വർഷം മാർച്ച് 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയത്. 

ഓ​ഗസ്റ്റ് 21, 23, 24 തിയതികളിൽ രാത്രിയിൽ താജ്മഹൽ സന്ദർശിക്കാമെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളിൽ താജ്മഹൽ അവധി ആയതിനാലും ഞായറാഴ്ചയിൽ ലോക്ക്ഡൗൺ നിലവുലുള്ളതുകൊണ്ടും ഈ ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. വൈകിട്ട് 8:30 മുതൽ 9മണി വരെ, 9 മുതൽ 9:30 വരെ, 9:30 മുതൽ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദർശകരെ വരെയാണ് അനുവദിക്കുക. സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്. ടിക്കറ്റുകൾ ഒരു ദിവസം മുൻപ് ബുക്ക് ചെയ്യാമെന്നും അധികൃതർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com