ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബൂസ്റ്റർ ഡോസ് തൽക്കാലം ഇല്ല: കേന്ദ്രസർക്കാർ 

രാജ്യത്തെ മുതിർന്നവർക്കെല്ലാം രണ്ട് ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് വിദഗ്ധസമിതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോവിഡ് വിദഗ്ധസമിതി അദ്ധ്യക്ഷൻ വി കെ പോൾ പറഞ്ഞു.

ബൂസ്റ്റർ ഡോസുകളുടെ ആവശ്യകതയും അവയുടെ സമയം സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുന്നതെയുള്ളു എന്ന് പോൾ വറഞ്ഞു. വ്യത്യസ്ത വാക്സിനുകൾക്ക് വ്യത്യസ്ത ഇടവേള ആവശ്യമായിരിക്കും. ഇത്തരം കാര്യങ്ങൾ വിശദമായി വിശക‌ലനം ചെയ്യുകയും ‌പഠിക്കുകയുമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മുതിർന്നവർക്കെല്ലാം രണ്ട് ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും പോൾ പറഞ്ഞു. 

രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com