പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വൈകിയിട്ടും വീട്ടില്‍ എത്തിയില്ല, കഴുത്തുമുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം പാടത്ത്; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി കൃഷിയിടത്തില്‍ തള്ളി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി കൃഷിയിടത്തില്‍ തള്ളി. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

മീററ്റിലാണ് സംഭവം. കൃഷിയിടത്തില്‍ പോയതാണ് യുവതി. വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ യുവതിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേേന്വഷണം ആരംഭിച്ചു.

പ്രദേശവാസികള്‍ നടത്തിയ തെരച്ചലില്‍ യുവതിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com