സന്ദർശകവിസയുള്ളവർക്ക് ദുബായിലേക്ക് പറക്കാം; ഇന്ത്യക്കാർക്ക് ഉൾപ്പെടെ യാത്രാ അനുമതി  

ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, ശ്രീലങ്ക, ഉ​ഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി സന്ദർശകവിസയിൽ ദുബായിലേക്ക് യാത്രചെയ്യാം. യുഎഇ-യിലേക്ക് പ്രവേശനം സാധ്യമായ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദർശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, ശ്രീലങ്ക, ഉ​ഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 

14 ദിവസം തങ്ങിയ രാജ്യത്തെ സ്ഥിതി അടിസ്ഥാനമാക്കിയാവും കോവിഡ് പരിശോധനാ നിബന്ധനകളെന്നും ഫ്ലൈ ദുബായ് വെബ്സൈറ്റിലൂടെ അറിയിച്ചു. യാത്രക്കാർക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ (ജിഡിആർഎഫ്എ) അനുമതി ഉണ്ടായിരിക്കണം. ഇതിനുപുറമേ 48 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ പരിശോധനാഫലവും ഹാജരാക്കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com