ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യം യുഎഇ നിര്‍ത്തിവെച്ചു

ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യം യുഎഇ താത്കാലിമായി നിര്‍ത്തിവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബുദാബി: ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യം യുഎഇ താത്കാലിമായി നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കും കഴിഞ്ഞ പതിനാല് ദിവസം ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കുമാണ് ഇത് ബാധകമാകുക. യുഎഇയുടെ ഔദ്യോഗിക വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വേയ്‌സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. യാത്രക്കാരന്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ ട്വീറ്റ്. അമേരിക്കന്‍ വിസ കൈശവമുള്ള ഇന്ത്യന്‍ പൗരന് അബുദാബിയിലേക്ക് പറക്കാന്‍ കഴിയുമോ എന്നതായിരുന്നു ചോദ്യം. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ച് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ദുബായിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമോ എന്നും സംശയം ഉന്നയിച്ചു. ഇതിന് മറുപടിയായാണ്  ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം യുഎഇ താത്കാലിമായി നിര്‍ത്തിവെച്ചതായി അറിയിച്ചത്.

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സ് പെര്‍മിറ്റോ ഉള്ള യാത്രക്കാര്‍ക്കാണ് ഇത് ബാധകമാകുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ് യുഎഇ. അടുത്തിടെ യുഎഇയുടെ അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് തിരികെ വരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com