സുപ്രീംകോടതിയില്‍ ആദ്യവനിതാ ചീഫ് ജസ്റ്റിസ്?; കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേരള ഹൈക്കോടതി ജഡ്ജി സിടി രവികുമാറും പട്ടികയിലുണ്ട്. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇന്ന് തന്നെ ഉണ്ടായേക്കും.

ചൊവ്വാഴ്്ച ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൊളീജിയം ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രീം കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ഇതോടെചരിത്രത്തില്‍ ആദ്യവനിത ചീഫ് ജസ്റ്റിസിന് വഴിയൊരുങ്ങുകയാണ്. 2027ല്‍ ജസ്റ്റിസ് ബിവി നാഗരത്‌ന അദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും.

ചരിത്രത്തില്‍ ആദ്യമാണ് കെളീജിയം ഇത്രയധികം പേരെ ഒന്നിച്ച് ശുപാര്‍ശ ചെയ്തത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍. 

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി എസ് നരസിംഹ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com