കര്‍ഷകന്‍ കുഴിച്ചെടുത്തത് 30 ലക്ഷം രൂപയുടെ വജ്രശേഖരം; ഭാഗ്യം തേടിയെത്തുന്നത് രണ്ടു വര്‍ഷത്തിനിടെ ആറാംതവണ

മധ്യപ്രദേശിലെ പന്നയില്‍ സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍നിന്ന് കര്‍ഷകന്‍ കുഴിച്ചെടുത്തത് 6.47 കാരറ്റ് വജ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ധ്യപ്രദേശിലെ പന്നയില്‍ സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍നിന്ന് കര്‍ഷകന്‍ കുഴിച്ചെടുത്തത് 6.47 കാരറ്റ് വജ്രം. രണ്ടുവര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് കര്‍ഷകന് ഭൂമിയില്‍ നിന്ന് വജ്രം ലഭിക്കുന്നത്. 

പ്രകാശ് മജൂംദാര്‍ എന്നയാള്‍ക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. പന്ന ജില്ലയിലെ ജരുവാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വജ്രം വില്‍പ്പനയ്ക്ക് വെയ്ക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച വിലയാണ് നിശ്ചയിക്കുകയെന്നും വജ്രശേഖരങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ന്യൂട്ടന്‍ ജയിന്‍ വ്യക്തമാക്കി. 

ഖനനത്തിന് തന്നെ സഹായിച്ച് നാല് പാര്‍ടണര്‍മാര്‍ക്കും തുക വീതിക്കുമെന്ന് മജൂംദാര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ ആറാമത്തെ തവണയാണ് വജ്രം ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം 7.44കാരറ്റ് വജ്രമാണ് കിട്ടിയത്. രണ്ടുമുതല്‍ 2.5വരെ കാരറ്റ് വലിപ്പമുള്ള മറ്റു രണ്ട് അപൂര്‍വ കല്ലുകള്‍ കൂടി ഖനനത്തിനിടെ ലഭിച്ചിട്ടുണ്ടെന്നും മജൂംദാര്‍ കൂട്ടിച്ചേര്‍ത്തു. 

6.47 കാരറ്റ് വജ്രത്തിന് മുപ്പത് ലക്ഷം രൂപവരെ വില വരുമെന്നാണ് വിലയിരുത്തുന്നത്. 12 ലക്ഷം കാരറ്റ് വജ്രശേഖരം പന്ന ജില്ലയിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വജ്ര ഖനനത്തിനായി കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com