തിമിര ശസ്ത്രക്രിയ ചെയ്ത 9 പേര്‍ക്കു കാഴ്ച നഷ്ടമായി; അണുബാധയെ തുടര്‍ന്ന് കണ്ണുകള്‍ നീക്കം ചെയ്തു

ബിഹാറില്‍ തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായി.  ശസ്ത്രക്രിയയ്ക്ക് വിധേയരായ മറ്റു മുപ്പതോളം പേര്‍ കണ്ണിന് വേദന അനുഭവപ്പെടുന്നതായി പരാതി നല്‍കിയിട്ടുണ്ട്.

മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സംഘടിപ്പിച്ച തിമിര ചികിത്സാ ക്യാംപില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ക്കാണ് കാഴ്ച പോയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബിഹാര്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിമിര ശസ്ത്രക്രിയാ ക്യാംപുകള്‍ക്ക് ആരോഗ്യ വകുപ്പു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയത്. 

ക്യാംപില്‍ 65 പേര്‍ക്കു തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ മുപ്പതോളം പേര്‍ കണ്ണിനു കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കാഴ്ച നഷ്ടമായവരുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടി വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com