റോഡ് അപകടങ്ങളില്‍ മരിച്ചത് 23,483 കാല്‍നടക്കാര്‍;  മുന്‍ വര്‍ഷത്തേക്കാള്‍ കുറവെന്ന് മന്ത്രി

2019ല്‍ 25,858 കാല്‍നടക്കാരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ 23,483 കാല്‍നടക്കാര്‍ മരിച്ചതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് ഇതെന്നു ഗഡ്കരി പറഞ്ഞു. 2019ല്‍ 25,858 കാല്‍നടക്കാരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 

കഴിഞ്ഞ വര്‍ഷം ആകെ 1,31,714 പേരാണ് റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2019ല്‍ ഇത് 1,51,113 ആയിരുന്നു. സംസ്ഥാന പൊലീസില്‍ നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി കൊണ്ടുവന്നത്. ഗതാഗതത്തെ ഇലക്ടോണിക് നിരീക്ഷണത്തിനു വിധേയമാക്കുക, ഗതാഗത ലംഘനത്തിന് പിഴ കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ ലക്ഷ്യത്തോടെ ആയിരുന്നെന്ന് മന്ത്രി വിശദീകരിച്ചു. 

മോട്ടോര്‍ വാഹന അപകടങ്ങളില്‍ കാല്‍നടക്കാര്‍ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com