അണിഞ്ഞൊരുങ്ങി സുഖമായി ഉറങ്ങി; വിവാഹ ആഘോഷങ്ങൾക്കിടെ മയങ്ങി വധു, വിഡിയോ വൈറലാക്കി സുഹൃത്തുക്കൾ 

സോഫയിലിരുന്ന് ഉറങ്ങുന്ന വധുവിന്റെ വിഡിയോയാണ് വൈറലാകുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വിവാഹദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ ഓടിനടന്ന് ഒരു മിനിറ്റ് പോലും ഒഴിവുകിട്ടാതെ തിരക്കിലാകുന്ന വധൂവരന്മാരാണ് പതിവ് കാഴ്ച. എന്നാലിപ്പോൾ സ്വന്തം വിവാഹദിവസം അണിഞ്ഞൊരുങ്ങി സോഫയിലിരുന്ന് ഉറങ്ങുന്ന വധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ചുവപ്പ് സാരിയിൽ ആഭരണങ്ങളെല്ലാം അണിഞ്ഞ് സോഫയിലിരിക്കവെയാണ് വധു ഉറങ്ങിപ്പോയത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു യുവതി. ഈ സമയം സുഹൃത്തുക്കളാണ് വിഡിയോ പകർത്തിയത്. 

ഇതാ ഞങ്ങളുടെ സ്ലീപ്പി ബ്രൈഡ്. രാവിലെ ആറര മണി ആയിട്ടും കല്ല്യാണപരിപാടികൾ തുടരുമ്പോൾ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com