ഒമൈക്രോണ്‍ വ്യാപനം; ഡൽഹിയിലും രാത്രി കർഫ്യൂ; നാളെ മുതൽ പ്രാബല്യത്തിൽ

ഒമൈക്രോണ്‍ വ്യാപനം; ഡൽഹിയിലും രാത്രി കർഫ്യൂ; നാളെ മുതൽ പ്രാബല്യത്തിൽ
ചിത്രം: പിടിഐ/ഫയല്‍
ചിത്രം: പിടിഐ/ഫയല്‍

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡല്‍ഹിയും. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

നാളെ മുതലാണ് ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. 

തലസ്ഥാനത്ത് ഇന്ന് 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഹരിയാനയില്‍ ഇന്നലെ മുതലാണ് രാത്രി കര്‍ഫ്യൂ നിലവില്‍ വന്നത്. ജനുവരി അഞ്ച് വരെയാണ് ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ. യുപിയിലും രാത്രി കര്‍ഫ്യൂ ജനുവരി അഞ്ച് വരെയാണ്. 

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 28 മുതല്‍, പത്ത് ദിവസത്തേക്കാണ് നൈറ്റ് കര്‍ഫ്യൂ. രാത്രി 10 മണി മുതല്‍  രാവിലെ 5 മണി വരെയാണ് കര്‍ണാടക താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 422 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com