ചുമ, ജലദോഷം, പനി; നേരിയ ലക്ഷണമുള്ളവര്‍ പോലും സ്‌കൂളില്‍ വരരുതെന്ന് ബംഗാള്‍ സര്‍ക്കാര്‍ 

ചുമ, ജലദോഷം, പനി എന്നിവയുള്ള അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളില്‍ എത്തേണ്ടതില്ലെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നേരിയ ലക്ഷണങ്ങള്‍ പോലും ഉള്ള അധ്യാപകര്‍ സ്‌കൂളില്‍ എത്തരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ചുമ, ജലദോഷം, പനി എന്നിവയുള്ള അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളില്‍ എത്തേണ്ടതില്ലെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 

ആറു മാസത്തിനു ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു. പിറ്റേന്ന് ഇത് രണ്ടായിരമായി. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്. ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും കോവിഡ് പരിശോധന നടത്തണം. നെഗറ്റിവ് ആണെന്നു കണ്ടെത്തുന്നവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കൂ എന്ന് ഉത്തരവില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് അധ്യാപകരും ജീവനക്കാരും ആരോഗ്യ വകുപ്പിനു നല്‍കണം. 

സംസ്ഥാനത്ത് ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് തുറന്നിട്ടുള്ളത്. പുതുവര്‍ഷത്തില്‍ താഴ്ന്ന ക്ലാസുകള്‍ കൂടി തുറക്കാനുള്ള നീക്കത്തിലായിരുന്നു സര്‍ക്കാര്‍. എ്ന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com