രാമ ക്ഷേത്ര നിർമാണത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി മുസ്ലിം വ്യവസായി

രാമ ക്ഷേത്ര നിർമാണത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി മുസ്ലിം വ്യവസായി
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന

ചെന്നൈ: അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കിയത്. 

ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹൃദത്തോടെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹബീബ് പറയുന്നു. എല്ലാവരും ഈശ്വരന്റെ മക്കളാണ്. അതുകൊണ്ടാണ് രാമ ക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നത്.

അതേസമയം മുസ്ലിം വിഭാഗം ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരുമൊക്കെയായി ഇടയ്ക്ക് ചിത്രീകരിക്കപ്പെടുന്നത് തനിക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. മറ്റ് ഏതൊരു ക്ഷേത്രമാണെങ്കിലും താന്‍ സംഭവാന ചെയ്യും എന്ന് തോന്നുന്നില്ല. എന്നാല്‍ അയോധ്യയില്‍ ഉയരുന്ന രാമ ക്ഷേത്രത്തിന് ഏറെ പ്രത്യേകത ഉണ്ട്. വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കം ഒടുവില്‍ പരിഹരിക്കപ്പെട്ട ശേഷമാണ് പുതിയ മന്ദിരത്തിന് ശിലയിട്ടിരിക്കുന്നതെന്നും ഹബീബ് കൂട്ടിച്ചേര്‍ത്തു. 

ആയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്ന് സംഭാവ സ്വീകരിക്കുന്നുണ്ട്. പത്ത്, 100, 1000 എന്നീ സംഖ്യകളുടെ കൂപ്പണുകള്‍ വഴിയാണ് ധനം സമാഹരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com