റിപ്പബ്ലിക്ക് ദിനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് തുടക്കം; ത്രിവര്‍ണ പതാക ഉയര്‍ത്തി, വൃക്ഷത്തൈ നട്ടു

റിപ്പബ്ലിക്ക് ദിനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് തുടക്കം; ത്രിവര്‍ണ പതാക ഉയര്‍ത്തി, വൃക്ഷത്തൈ നട്ടു
പുതിയ പള്ളി നിർമിക്കുന്ന സ്ഥലത്ത് ത്രിവർണ പതാക ഉയർത്തിയപ്പോൾ/ ട്വിറ്റർ
പുതിയ പള്ളി നിർമിക്കുന്ന സ്ഥലത്ത് ത്രിവർണ പതാക ഉയർത്തിയപ്പോൾ/ ട്വിറ്റർ

ലഖ്‌നൗ: അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് തുടക്കം. രാമജന്മ ഭൂമി വിഷയത്തില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്താണ് പുതിയ പള്ളി പണിയുന്നത്. റപ്പബ്ലിക്ക് ദിനത്തില്‍ പള്ളി നിര്‍മാണത്തിന് തുടക്കം കുറിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ ധന്നിപുരിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്.

പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ഇന്‍ഡോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ 8.45ഓടെ ത്രിവര്‍ണ പതാക ഉയര്‍ത്തി. അതിന് ശേഷം  വൃക്ഷത്തൈ നട്ടു. ഇതിന് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്‍ഡോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ സഫര്‍ അഹമദ് ഫാറൂഖിയാണ് പതാക ഉയര്‍ത്തിയത്. ട്രസ്റ്റിലെ പന്ത്രണ്ട് അംഗങ്ങള്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com