ബംഗളൂരു: അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി. കോവിഡ് ബാധയെത്തുടർന്ന് നിലവിൽ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ശശികല.
പാരപ്പന അഗ്രഹാര ജയിൽ അധികൃതർ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികൾ പൂർത്തിയാക്കും. ചികിത്സയിലായതിനാൽ ശശികല ഉടൻ ചെന്നൈയിലെത്തില്ലെന്നാണ് വിവരം. ചെന്നൈയിലെത്തിയാൽ ആദ്യം മറീനയിലുള്ള ജയലളിത സ്മാരകം ശശികല സന്ദർശിക്കും.
കേസിലെ ശശികലയുടെ കൂട്ടുപ്രതി ഇളവരശിയും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ശിക്ഷാകാലാവതി ഫെബ്രുവരി ആദ്യം പൂർത്തിയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ