​യുഎപിഎ പിന്‍വലിച്ചു; അഖില്‍ ഗൊഗോയി ജയില്‍ മോചിതനായി

ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന്​ മത്സരിച്ചാണ്​ വിജയിച്ചത്​.
akhil_gogoi
akhil_gogoi

ഗുവഹാത്തി: പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌​ അറസ്​റ്റിലായ എംഎൽഎയും ആക്ടിവിസ്റ്റുായ  അഖിൽ ഗൊഗോയിയെ യുഎപിഎ
കേസുകളിൽ കുറ്റവിമുക്​തനാക്കി. ഒന്നരവർഷത്തിന് ശേഷമാണ് ജയിൽമോചിതനായത്. പ്രത്യേക ​എൻഐഎ കോടതി കേസുകൾ പിൻവലിച്ചതിനെ തുടര്‍ന്നാണ് നടപടി.

2019ൽ അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്ക്​ ആരോപിച്ചാണ്​ ഗൊഗോയിക്കും മറ്റു മൂന്നു ​പേർക്കു​മെതിരെ യുഎപിഎ ചുമത്തിയത്​. ഇതിൽ ആദ്യ കേസിൽ ജൂൺ 22ന്​ കുറ്റവിമുക്​തനാക്കിയിരുന്നു. മാവോവാദി​ ബന്ധം ആരോപിച്ചുള്ള രണ്ടാമത്തെ കേസിൽ നിന്നും​ എൻഐഎ പ്രത്യേക ജഡ്​ജ്​ ഗൊഗോയിയെയും ധൈർജ്യ കോൻവർ, മനാസ്​ കോൻവർ, ബിട്ടു സോനോവാൽ എന്നീ അനുയായികളെയും കുറ്റ മുക്​തരാക്കി.

'സത്യം ജയിച്ചു, എന്നെ തടവിൽ തന്നെ ഇടാനുള്ള ഒരു ശ്രമവും നടന്നില്ല' ജയിൽ മോചിതനായ ശേഷം ​ഗൊ​ഗോയ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പിൽ മരിച്ച 17 കാരനായ സാം സ്​റ്റാഫോർഡിന്റെ മാതാപിതാക്കളെ സന്ദർശിക്കുമെന്ന്​ ഗൊഗോയ്​ പറഞ്ഞു. 2020 ഡിസംബർ 12ന് ജോർഹട്ടിൽവെച്ചാണ്​ ഗൊഗോയിയെ ആദ്യം അറസ്​റ്റ്​ ചെയ്തത്. തുടർന്ന്​ കേസ് എൻഐ‌എക്ക്​ കൈമാറി. മാവോയിസ്​റ്റ്​ പ്രവർത്തകൻ ആണെന്നാരോപിച്ച്​​ യു.എപിഎ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന്​ മത്സരിച്ചാണ്​ വിജയിച്ചത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com