എത്തിച്ചത് അഫ്ഗാനില്‍ നിന്ന്; ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

എത്തിച്ചത് അഫ്ഗാനില്‍ നിന്ന്; ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 

354 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. അറസ്റ്റിലായ നാല് പേരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശിയാണ്. ഒരാള്‍ കാശ്മീരില്‍ നിന്നുള്ള ആളും രണ്ട് പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. ലഹരി മരുന്നുമായി ഇവരെ ഫരീദാബാദില്‍ നിന്നാണ് പിടികൂടിയത്. 

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ലഹരി മരുന്ന് ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്. 

രാജ്യ തലസ്ഥാനത്തിന് സമീപത്ത് നിന്ന് ഇത്തരത്തില്‍ ലഹരി കണ്ടെടുത്തത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com