പ്രമുഖ ജ്വല്ലറി ഉടമയുടെ ഭാര്യയെ കബളിപ്പിച്ച് 1.75 കോടി കവര്‍ന്നു; സന്യാസി അറസ്റ്റില്‍

സമൂഹത്തിലെ ഉന്നതരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും അതുപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യല്‍ ഇയാളുടെ പതിവായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പ്രമുഖ ജ്വല്ലറിയുടമയുടെ ഭാര്യയെ കബളിപ്പിച്ച് പണവും സ്വര്‍ണവും ഉള്‍പ്പടെ 1.75 കോടി രൂപ തട്ടിയെടുത്ത സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഋഷികേശില്‍ വച്ചാണ് യോഗി പ്രിയാവത് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഋഷികേശ് ഡിഎസ്പി ദിനേഷ് ചന്ദ്ര പറഞ്ഞു.

ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സന്യാസി രചിച്ച മാനസ് മോതി എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നെന്നും പൊലീസ് പറയുന്നു. 

ജ്വല്ലറിയുടമയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഋഷികേശിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് പരാതിക്കാരന്‍. സന്യാസി ഭാര്യയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ 1.75 കോടി രൂപയാണ് കവര്‍ന്നത്. ഭാര്യ മാനസികാസ്വാസ്ഥ്യമുള്ളവാളാണെന്നും ചികിത്സ ആവശ്യമുള്ളതിനാല്‍ ഇയാളുടെ കെണിയില്‍ പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. 

സമൂഹത്തിലെ ഉന്നതരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും അതുപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യല്‍ ഇയാളുടെ പതിവായിരുന്നെന്നും പൊലീസ് പറയുന്നു. ഹരിയാനയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. രണ്ട് തവണ വ്യത്യസ്ത കേസുകളിലായി ജയിലില്‍ കിടന്നതാണെന്നും പൊലീസ് പറഞ്ഞു. കൊള്ളയടിച്ച പണവും ആഭരണങ്ങളും ഇയാളില്‍ നിന്നും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിഎസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com