രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കും ; നിലപാട് മാറ്റി രജനീകാന്ത്

മന്‍ട്രം പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് രജനീകാന്ത്
രജനികാന്ത്/ ഫയല്‍ചിത്രം
രജനികാന്ത്/ ഫയല്‍ചിത്രം

ചെന്നൈ : രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് സൂപ്പര്‍താരം രജനീകാന്ത്. രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഷൂട്ടിങ് തിരക്കുകളും അമേരിക്കന്‍ യാത്രയും മൂലം മന്‍ട്രം പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് സാധിച്ചില്ല. ഉടന്‍ തന്നെ അനുയായികളെയെല്ലാം കാണുമെന്നും,  രാഷ്ട്രീയപ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും രജനി പറഞ്ഞു. 

വൈദ്യപരിശോധനകള്‍ക്കായി രജനീകാന്ത് ഇപ്പോള്‍ അമേരിക്കയിലാണ്. താന്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് 2020 ഡിസംബര്‍ 29 ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, രജനീ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് താരത്തിന്‌റെ അടുത്തയാളും ഗാന്ധിയമക്കള്‍ ഇയക്കം സ്ഥാപകനുമായ തമിഴരുവി മണിയന്‍ പറഞ്ഞു. ഉടന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇല്ലെന്നാണ് രജനി പറഞ്ഞതെന്നും മണിയന്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com