മുംബൈ: തക്കാളി കയറ്റി വന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
20 ടൺ തക്കാളി കയറ്റി വന്ന ട്രക്കാണ് മറിഞ്ഞത്. തക്കാളി മുഴുവൻ റോഡിൽ ചിതറിത്തെറിച്ചു. ട്രക്ക് മറിഞ്ഞതോടെ എക്സ്പ്രസ് ഹൈവേയിൽ രൂപപ്പെട്ടത് വൻ ഗതാഗത കുരുക്ക്.
പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി താനെ മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. ഹൈവേയിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ