ബോളിഫെം എന്ന പേരില്‍ ആപ്പിന് പദ്ധതിയിട്ടു, ശില്‍പ്പ ഷെട്ടിയുടെ സഹോദരിയെ അഭിനയിപ്പിക്കാനും ആലോചന ; ഓഫീസ് പരിസരത്തും നീലച്ചിത്ര ഷൂട്ടിങ്

നീലച്ചിത്ര ബിസിനസില്‍ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ : നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനം ഭാര്യയും ബോളിവുഡ് നടിയുമായ  ശില്‍പ്പ ഷെട്ടി രാജിവെക്കാനിടയായ സാഹചര്യം മുംബൈ പൊലീസ് പരിശോധിക്കുന്നു. ഭര്‍ത്താവ് രാജ്കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണം അടക്കമുള്ള ബിസിനസ്സുകളെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ ആറു മണിക്കൂറോളമാണ് ശില്‍പ്പ ഷെട്ടിയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 

നടിയുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. കുന്ദ്രയുടെ  വിയാന്‍ ഇന്‍ഡസ്ട്രീസും ശില്‍പ്പയുടെ അക്കൗണ്ടും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസും യുകെയിലുള്ള കെന്റിന്‍ കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതിന്റെ രേഖഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യു കെ കമ്പനി വഴിയാണ് അശ്ലീല വീഡിയകള്‍ ഹോട്ട് ഷോട്ട്‌സ് ആപ്പില്‍ അപ് ലോഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരവും നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഈ വിഡിയോകള്‍ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും ഇതില്‍ അപ്‌ലോഡ് ചെയ്തിരുന്നു. നീലച്ചിത്ര ബിസിനസില്‍ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

അശ്ലീല ചിത്രങ്ങള്‍ എവിടെയാണ് ചിത്രീകരിക്കേണ്ടതെന്നും, ആരാണ് അഭിനയിക്കേണ്ടതെന്നും സാമ്പത്തിക കാര്യങ്ങളും വ്യക്തമാക്കുന്നവ രാജ് കുന്ദ്രയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.  അതിനിടെ, ഭാര്യ ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ വെച്ച് സിനിമ നിര്‍മ്മിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം ഫെബ്രുവരിയില്‍ അറസ്റ്റിലായ നടിയും മോഡലുമായ ഗഹനാ വസിഷ്ഠാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ബോളിഫെം എന്ന ആപ്ലിക്കേഷന്‍ ആരംഭിക്കാനാണ് കുന്ദ്ര പദ്ധതിയിട്ടത്. റിയാലിറ്റി ഷോകള്‍, ചാറ്റ് ഷോകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഈ ആപ്പ്. ഇതിലൊന്നില്‍ ശില്‍പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാന്‍ കുന്ദ്ര പദ്ധതിയിട്ടതായാണ് ഗഹന വസിഷ്ഠ് വ്യക്തമാക്കിയത്. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com