കോഴ്‌സ് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ നിര്‍ത്താം, ഉടന്‍ പുതിയത് തെരഞ്ഞെടുക്കാന്‍ അവസരം; 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്' പദ്ധതിയുമായി കേന്ദ്രം 

ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണിതെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്കാണ് തുടക്കമിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്‌സ് പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണിതെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്കാണ് തുടക്കമിട്ടത്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതി പദ്ധതി അവതരിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഒന്നിലേറെ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നതാണ് പുതിയ പദ്ധതി. എപ്പോള്‍ വേണമെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കാനും ഇറങ്ങിപ്പോകാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഇത് ഒരു സ്ട്രീമില്‍ തന്നെ തളച്ചിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് കുട്ടികളെ രക്ഷിക്കുമെന്ന് മോദി പറഞ്ഞു.

പഠനത്തിനിടെ ഒരു സ്്ട്രീം ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ മറ്റൊന്നിലേക്ക് മാറാന്‍ എളുപ്പം സാധിക്കുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുത്ത ഒരു കോഴ്‌സ് ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ എപ്പോള്‍ വേണമെങ്കില്‍ അത് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് മാറാന്‍ സഹായിക്കുന്ന വിധമാണ് പുതിയ പദ്ധതി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് എന്‍ജിനീയറിങ് കോഴ്‌സുകള്‍ അഞ്ചു പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കാന്‍ പോകുന്നതായി നരേന്ദ്രമോദി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലെ 14 എന്‍ജിനീയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനീയറിങ് പഠനം ആരംഭിക്കാന്‍ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എന്‍ജിനീയറിങ് പഠനം സാധ്യമാകാന്‍ പോകുന്നതെന്നും മോദി പറഞ്ഞു. 

എന്‍ജിനീയറിങ് പഠനം അഞ്ചു പ്രാദേശിക ഭാഷകളില്‍ പഠിക്കാനുള്ള അവസരം രാജ്യത്ത് ഒരുങ്ങിയതായി മോദി പറഞ്ഞു. എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനീയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനീയറിങ് പഠനം ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നി ഭാഷകളിലാണ് എന്‍ജിനീയറിങ് പഠനം. എന്‍ജിനീയറിങ് കോഴ്‌സുകള്‍ 11 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചതായും മോദി വ്യക്തമാക്കി.

ഈ നൂറ്റാണ്ടിലെ യുവജനങ്ങള്‍ സ്വന്തമായി എന്തെങ്കിലും ആവിഷ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഇവര്‍് പ്രവര്‍ത്തന സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ എത്രദൂരം വരെ പോകും?, ഏതറ്റവും വരെ നേട്ടം കരസ്ഥമാക്കും? എന്നിവയെല്ലാം ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com