പണിതത് തര്‍ക്കഭൂമിയില്‍; ഉത്തര്‍പ്രദേശിലെ 'കൊറോണ മാതാ' ക്ഷേത്രം പൊളിച്ചുമാറ്റി

കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടുന്നതിനായി പണിത ക്ഷേത്രം പൊലീസ് പൊളിച്ചതായി നാട്ടുകാര്‍
കോറോണ ദേവിക്ഷേത്രം ചിത്രം എഎന്‍ഐ
കോറോണ ദേവിക്ഷേത്രം ചിത്രം എഎന്‍ഐ

ലക്‌നൗ: കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടുന്നതിനായി പണിത ക്ഷേത്രം പൊലീസ് പൊളിച്ചതായി നാട്ടുകാര്‍. തര്‍ക്കഭൂമിയിലാണ് ക്ഷേത്രമെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രം പൊളിച്ചത്. 

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് മഹാമാരിയില്‍ നിന്ന് രോഗമുക്തിനേടുന്നതിനായി ജൂണ്‍ 7ന് ക്ഷേത്രം പണിതത്. ലേകേഷ് കുമാര്‍ ശ്രീവാസ്തവയെന്നായാളാണ് ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അതിന് ശേഷം കൊറോണ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചു. റെഡ്ഡി ശര്‍മ്മയെന്നയാളെ പൂജാരിയായും നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി ക്ഷേത്ത്രില്‍ എത്തിയത്്. 

നോയിഡയിലാണ് ലോകേഷ് താമസിക്കുന്നത്. നാകേഷിന്റെയും ജയ്പ്രകാശിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ലോകേഷ് ക്ഷേത്രം പണിതതെന്നാണ് ആരോപണം. അതിന് ശേഷം ലോകേഷ് നോയിഡയിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് നാകേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതിനായാണ് ക്ഷേത്രം പണിതതെന്നാണ് ഇവരുടെ ആരോപണം. 

തര്‍ക്കഭുമിയിലാണ്  ക്ഷേത്രം പണിതതെന്നും പരാതി നല്‍കിയ കക്ഷി ക്ഷേത്രം പൊളിച്ചതെന്നും സ്റ്റേഷന്‍ ഓഫീസര്‍ ത്യാഗി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com