ബ്യൂട്ടീപാർലറും ജിമ്മും തുറക്കും, പകുതി യാത്രക്കാരുമായി ബസുകൾ; ലോക്ഡൗൺ നീട്ടി പശ്ചിമ ബംഗാൾ

ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ പശ്ചിമ ബംഗാളിൽ ജൂലൈ 15 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച നിയനന്ത്രണങ്ങൾ വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ലോക്ഡൗൺ നീട്ടാൻ ഇന്ന് മമത സർക്കാർ ഉത്തരവിറക്കിയത്. ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. 

 50ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സലൂണുകൾക്കും ബ്യൂട്ടീപാർലറുകൾക്കും ജിമ്മികൾക്കും തുറക്കാൻ അനുമതിയുണ്ട്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെ സ്വകാര്യ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം. 50 ശതമാനം ഹാജർ നിലയിലാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവർത്തിക്കാം. 50ശതമാനം ആളുകളുമായി സ്വകാര്യ പൊതു ബസ് സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഡ്രൈവർമാരും കണ്ടക്ടർമാരും വാക്‌സിനെടുത്തിരിക്കണം എന്ന് നിർബന്ധമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,836 പേർക്കാണ് ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചത്. 2,022 പേർ രോഗമുക്തരായതായും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ 21,884 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com