കാര്‍ഷിക ഗവേഷണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കണം; ഭക്ഷ്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റം വേണം; കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് മോദി 

കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുക എന്നതാണ് പ്രധാനം.വിപണി തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക എന്നതും നിര്‍ണായകമാണെന്ന് പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബജറ്റില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുകയായിരുന്നു മോദി. 

ആഗോള ഭക്ഷ്യ സംസ്‌കരണ വിപണിയില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ സ്വാധീനം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഭക്ഷ്യ സംസ്‌കരണ രംഗം കരുത്താര്‍ജ്ജിക്കണം. 21-ാം നൂറ്റാണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കാലമാണെന്നും മോദി പറഞ്ഞു.

നിലവില്‍ കാര്‍ഷിക ഗവേഷണ മേഖലയില്‍ പൊതുമേഖല സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള സമയമായതായി മോദി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി പല പേരില്‍ കരാര്‍ കൃഷി രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനെ കേവലം ബിസിനസായി മാത്രം ചുരുക്കികൂടാ. നാടിന്റെ ഉത്തരവാദിത്തം യാഥാര്‍ഥ്യമാക്കുന്ന തലത്തിലേക്ക് കരാര്‍ കൃഷി മാറണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com